Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Goat Again

Malappuram

അ​മ​ര​ന്പ​ല​ത്ത് പു​ലി വീ​ണ്ടും ആ​ടി​നെ കൊ​ന്നു

പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​ന്പ​ല​ത്ത് പു​ലി വീ​ണ്ടും ആ​ടി​നെ കൊ​ന്നു. അ​മ​ര​ന്പ​ലം അ​ന്പ​ല​ക്കു​ന്ന് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​റു​ക്കി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ ഒ​ന്ന​ര​മാ​സം പ്രാ​യ​മു​ള്ള ആ​ട്ടി​ൻ​കു​ട്ടി​യെ​യാ​ണ് പു​ലി കൊ​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി ശ​ബ്ദം കേ​ട്ടെ​ത്തി​യ​പ്പോ​ഴേ​ക്കും പു​ലി ആ​ട്ടി​ൻ​കു​ട്ടി​യെ കൊ​ന്നി​രു​ന്നു. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​എ​സ്. ശ്യാം ​പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

ച​ക്കി​ക്കു​ഴി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ കെ.​പി. അ​ഭി​ലാ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. അ​ഫീ​ഫ, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ ടോ​ണി വ​ർ​ഗീ​സ്, കെ. ​സു​ഭാ​ഷ്, മു​ൻ വാ​ർ​ഡ് അം​ഗം പി.​എം. ബി​ജു എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.കൂ​ടി​ന് സ​മീ​പം പൊ​തു​ജ​ന​ങ്ങ​ളോ കു​ട്ടി​ക​ളോ വ​രാ​തെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ അ​റി​യി​ച്ചു. മു​ന്പ് ആ​ടി​നെ കൊ​ന്ന പ്ര​ദേ​ശ​മാ​യ ത​ട്ടി​യേ​ക്ക​ലി​ലും കൂ​ടും കാ​മ​റ​യും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up